കൊടുങ്ങല്ലൂർ : കോട്ടപ്പുറം ചന്തക്ക് സമീപം വെച്ച് സ്കൂളിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന 10-ാം ക്ലാസ് വിദ്യാർത്ഥിയായ 15 വയസുള്ള കുട്ടിയെ തടഞ്ഞ് നിർത്തി അസഭ്യം പറയുകയും, കഴുത്തിൽ പിടിച്ച് തളളി താഴെയിട്ടും ആക്രമിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതികളായ മേത്തല കോട്ടപ്പുറം സ്വദേശികളായ നടുമുറി വീട്ടിൽ രമേഷ് 38 വയസ്സ്, അറക്കപറമ്പിൽ വീട്ടിൽ ഷാജി 49 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
രമേഷ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി. കെ., എസ്. ഐ മാരായ സാലിം. കെ, ഷാബു, ജൂനിയർ എസ്. ഐ. ജിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍