ഒരു മാസമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടത്തിവന്ന രാമായണ മാസാചരണ പരിപാടികൾക്ക് പരിസമാപ്തിയായി.
രാമായണ പാരായണം ഡോ. മുരളി പുറനാട്ടുകര നിർവ്വഹിച്ചു.
സമാപന യോഗത്തിൽ കവിയും അധ്യാപക ശ്രേഷ്ഠനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി ഭദ്രദീപം തെളിയിച്ചു. സാംസ്‌കാരിക സമ്മേളനവും സമ്മാനദാനവും ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. രാമായണ പാരായണ, പ്രശ്നോത്തരി മത്സരങ്ങളിൽ വിജയിച്ച സ്കൂൾ, കോളേജ് ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കും ദേവസ്വം ജീവനക്കാർക്കും ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ് സ്വാഗതം ആശംസിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ .പി. വിശ്വനാഥൻ
അധ്യക്ഷനായി.
ചടങ്ങിൽ ആശംസകൾ നേർന്ന് ദേവസ്വം വേദ സംസ്കാര പഠനകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി, ലൈബ്രറി ഉപദേശക സമിതി അംഗം ഷാജു പുതൂർ എന്നിവർ സംസാരിച്ചു.
കെ.ജി.സുരേഷ് കുമാർ (അസി. മാനേജർ, പബ്ലിക്കേഷൻ) കൃതജ്ഞത രേഖപ്പെടുത്തി.
ഡോ. പി.സി. മുരളീ മാധവൻ പ്രഭാഷണം നടത്തി. തുടർന്ന്
അയ്യപ്പചരിതം - നൃത്തനാടകം അരങ്ങേറി
.സിനിമ, സീരിയൽ താരം ശാലുമേനോനും സംഘവും നയിച്ച ചങ്ങനാശ്ശേരി ജയകേരള നൃത്ത കലാലയമായിരുന്നു അവതരണം. രാത്രി കഥകളിയോടെയാണ് പരിപാടിയുടെ സമാപനം നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍