ഒന്നാംകല്ല് സെന്റർ മുതൽ
മുൻസിപ്പാലിറ്റി അതിർത്തിയായ പഴയ ഓട്ടുകമ്പനി വരെയുള്ള മെയിൻ റോഡിൽ മാസങ്ങളോളമായി വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല, ഡിവിഷനിലെ പല ഭാഗങ്ങളിലും വഴിവിളക്കുകൾ പ്രകാശിക്കാതെ ആയിട്ടു മാസങ്ങളോളമായി, സ്ഥലം കൗൺസിലറോ, ബന്ധപ്പെട്ട അധികാരികളോ ജനങ്ങളുടെ പരാതിക്ക് ഒരു വിലയും കൽപ്പിക്കാതെ അനാസ്ഥ കാണിക്കുകയാണ്. ഇതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നാം കല്ല് 13 ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കത്തിച്ചു പിടിച്ച് ജനങ്ങൾക്ക് വെളിച്ചം നൽകിക്കൊണ്ട് പ്രതിഷേധിച്ചു.
പ്രശ്നപരിഹാരത്തിന് ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വാർഡ് പ്രസിഡന്റ് ഷമീർ മൊയ്തു ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബിജു ഇസ്മായിൽ മണ്ഡലം വൈസ് പ്രസിഡന്റ് സുലൈമാൻ എ എച്ച്, സെക്രട്ടറിമാരായ
ശശികുമാർ മാസ്റ്റർ, ജൈമോൻ, പരീദ് മൊയ്തു, അബ്ദുറഹ്മാൻ എ എച്
കെഎസ്‌യു നേതാക്കളായ അഫ്ഷൻ ഷെയ്ഖ്, അമൽ അശോകൻ, അബ്ദുൽ കരീം, ഷൈൻ സുലൈമാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍