'നേരിലേക്ക് ' വിദ്യാർത്ഥികളെ നേരിട്ടുകാണാൻ ചേംബറിലേക്ക് ക്ഷണിച്ച് സിറ്റി പോലീസ് കമ്മീഷണർ.











കോളേജ് വിദ്യാർത്ഥികൾക്ക് തൃശൂർ സിറ്റി പോലീസിൻെറ പ്രവർത്തനങ്ങളെ നേരിട്ടറിയാം. കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻെറ ഭാഗമായി തൃശൂർ സിറ്റിയിലെ കോളേജ് ക്യാമ്പസുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികളുമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസ് സംവദിക്കും. 'നേരിൽ ' എന്നു പേരിട്ടിരിക്കുന്ന പരിപാടിക്ക് 19.08.2025 ചൊവ്വാഴ്ച തുടക്കം കുറിക്കും. ഒരു കോളേജിൽ നിന്നും അഞ്ചു വിദ്യാർത്ഥികളും, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻെറ ചാർജ്ജുള്ള അധ്യാപകനും സഹിതം ഒരാഴ്ചയിൽ എട്ടു ക്യാമ്പസുകളിൽ നിന്നായി ഒക്ടോബർ 2 ന് ഗാന്ധിജയന്തിവാരാഘോഷം വരെ ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന സംവാദത്തിൽ ഇരുനൂറ്റി അമ്പതോളം വിദ്യാർത്ഥികളുമായി സംവദിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളേയും ക്യാമ്പസുകളേയും അടുത്തറിയുക അവരുടെ സംശയങ്ങൾക്ക് മറുപടി പറയുക. ലഹരിയുടെ വ്യാപനവും ഉപയോഗവും വിദ്യാർത്ഥികളിൽ നിന്നും ക്യാമ്പസുകളിൽ നിന്നും തുടച്ചുമാറ്റുക. ഭാവി ജീവിതത്തിലേക്കു വേണ്ട നേർകാഴ്ച നൽകുക എന്നിവയും സംവാദത്തിൻെറ ഭാഗമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസ് അറിയിച്ചു.





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍