മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലപ്പെടുത്തൽ( ഗ്രൗട്ടിങ്) നട ത്തുന്നതിന് മുമ്പ് അടിത്തട്ടിലെ സ്ഥിതിയറിയാൻ സമഗ്ര ആർഒ വി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) പഠനം തമിഴ്‌നാട് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്: റോഷി അഗസ്റ്റിൻ.




വിഷയത്തിൽ കേരളത്തിന് അനുകൂലമായ ഒരു വിധി എന്ന് സംശയലേശമെന്യേ വിശേഷിപ്പിക്കാവുന്നതാണ് കഴിഞ്ഞ ദിവസത്തെ വിധി.

പഠനം നടത്താതെ ബലപ്പെടുത്തൽ അനുവദിക്കാൻ പാടില്ലെന്ന മേൽനോട്ട സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുളള കേരളത്തിന്റെ നിലപാട് പരമോന്നത കോടതി അംഗീകരിച്ചു. ആർഒവി പഠനത്തിലൂടെ ചോർച്ച കണ്ടെത്താൻ കഴിയും. ബലപ്പെടുത്തൽ നടത്തേണ്ട ഭാഗം കൃത്യമായി തിരിച്ചറിയാനുമാകും. പഠനം നടത്താതെ ബലപ്പെടുത്തൽ വേണമെന്ന തമിഴ്നാടിന്റെ വാദം അംഗീകരിക്കപ്പെട്ടാൽ കേസിനെ ഗുരുതരമായി ബാധിക്കുമായിരുന്നു. ഈ നീക്കമാണ് കേരളം ചെറുത്തത്.


അറ്റകുറ്റപ്പണിക്ക് വസ്തുക്കൾ എത്തിക്കാൻ വനത്തിലൂടെയുള്ള റോഡ് നന്നാക്കുന്നത് മഴക്കാലം കഴിഞ്ഞ ശേഷം മാത്രമേ പാടു ള്ളുവെന്ന കേരളത്തിന്റെ വാദവും സുപ്രീംകോടതി അംഗീകരിച്ചു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയാൽ മതി. 


ബേബി ഡാം ബലപ്പെടുത്തലുമായി ബന്ധപ്പെട്ട മരം മുറി വിഷയത്തിൽ കേരളം റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയ സ്ഥിതിക്ക് ഇക്കാര്യത്തിൽ കേന്ദ്രം നാലാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, അഭിഭാഷകൻ ജി. പ്രകാശും അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍