ബിഗ്‌ബോസ്സിലേക്ക് പോകുന്നതിന് തൊട്ട് മുന്നേ തന്റെ ആരാധകർക്കായി ആൽബം പുറത്തിറക്കി വൈറൽ താരം രേണു സുധി. മോഡേൺ ലുക്കിൽ എത്തിയ രേണുവിന്റെ റൊമാന്റിക്ക് ആൽബമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബിഗ്‌ബോസ്സിലേക്ക് പോകുന്നതുകൊണ്ട് തന്നെ ഇനി അടുത്തെങ്ങും രേണുവിന് അഭിനയിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഈ വീഡിയോ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ലക്ഷക്കണക്കിന് പേരാണ് വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം അത് കണ്ട് കഴിഞ്ഞത്. രേണു അതീവ സുന്ദരിയായിട്ടുണ്ടെന്നും വീഡിയോ മനോഹരമായിട്ടുണ്ടെന്നുമാണ് ആരാധകർ പറയുന്നത്. ബിഗ്‌ബോസ്സിലേക്ക് ആരാധകർ ആദ്യമേ തന്നെ ഉറപ്പിച്ച താരമായിരുന്നു രേണു സുധി. ശക്തരായ മറ്റു മത്സരാർത്ഥികൾ ഇല്ലെങ്കിൽ കപ്പ് രേണു കൊണ്ട് പോകുമെന്നുറപ്പാണ്. അത്രക്കുണ്ട് രേണുവിന് സോഷ്യൽ മീഡിയയിൽ സപ്പോർട്ട്. രേണു ബിഗ്‌ബോസ്സിലേക്ക് പോകുന്നതോടു കൂടി ഇടഞ്ഞു നിൽക്കുന്ന സുധി ചേട്ടന്റെ ആരാധകർ കൂടി രേണുവിനെ പിന്തുണക്കാൻ സാധ്യത ഉണ്ട്. അങ്ങനെയായാൽ രേണുവിനെ തോൽപ്പിക്കുക എന്നത് അസാധ്യമാകും. എന്തായാലും രേണുവിന്റെ ബിഗ്‌ബോസ്സ് അംഗത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍