മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ സമഗ്രവികസനം ലക്ഷ്യംവെച്ചുള്ള നവീകരണപദ്ധതിക്ക് തുടക്കം കുറിച്ചു.

 

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് എൽഡിഎഫ് സർക്കാർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. വിദഗ്ദ്ധ സമിതി പഠനത്തോടൊപ്പം മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധന യാന ഉടമകൾ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് നവീകരണ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. 


177 കോടി രൂപയാണ് പദ്ധതിയ്ക്കു ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിങ്, വാർഫ്-ഓക്ഷൻ ഹാൾ എന്നിവയുടെ നീളം കൂട്ടൽ തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കും. താഴംപള്ളി ഭാഗത്ത് മറ്റ് അടിസ്ഥാനസൗകര്യ വികസന പദ്ധതികളും നടപ്പാക്കും


മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെയും ഈ പ്രദേശത്തിന്റെയാകെയും വികസനത്തിന് ഈ നവീകരണം കരുത്തുപകരുമെന്നും, അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ ആധുനിക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍