ചേലക്കരയില്‍ 2023 - 24 വര്‍ഷത്തെ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പൈങ്കുളം ഗവ. യു.പി സ്‌ക്കൂളിലേക്ക് അനുവദിച്ച ബസ് കെ. രാധാകൃഷ്ണന്‍ എം.പി ഫ്‌ലാഗ് ഓഫ് ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബസ് വാങ്ങിയത്.
പൈങ്കുളം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപ് അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ഇ ഗോവിന്ദന്‍, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ ടി. ചന്ദ്രശേഖരന്‍, ഒ.എസ്.എ ചെയര്‍മാന്‍ പി.കെ ഉണ്ണികൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ഹംസ നിസ്സാര്‍, പ്രധാനാധ്യാപകന്‍ പി.കെ. ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് കെ.വി സുരേഷ്ബാബു, സ്‌കൂള്‍ ലീഡര്‍ അതുല്‍കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍