വടക്കാഞ്ചേരി നഗരസഭയിലെ ജൈവമാലിന്യ സംസ്ക്കരണ പ്ലാൻ്റിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ആന്ധ്രപ്രദേശ് സംഘം നഗരസഭയിലെത്തി.



വടക്കാഞ്ചേരി : ആന്ധ്രപ്രദേശിലെ ചിറ്റൂർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ നരസിംഹപ്രസാദ് , രാജമുദ്ര മുനിസിപ്പൽ കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. വിനുതന, എക്സിക്യൂട്ടീവ് എൻജിനീയർ ഷക്കീർ ഹുസൈൻ, കമ്മീഷണർ & ഡയറക്ടറേറ്റ് ഓഫ് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ കൺസൽടന്റ് പി. സുനന്ദ, സ്വപ്‌നിക എന്നിവർ അടങ്ങിയ 5 അംഗ സംഘമാണ് വടക്കാഞ്ചേരിയിലെ ജൈവമാലിന്യ സംസ്ക്കരണ പ്ലാന്റായ ഡി വാട്ടർഡ് കമ്പോസ്റ്റ് പ്ലാന്റ് മാതൃക നേരിട്ടറിയാൻ എത്തിയത്.


കേരളത്തിലെ മികച്ച ജൈവ മാലിന്യ സംസ്ക്കരണ രീതികൾ കണ്ടുപഠിക്കുന്നതിന്റെ ഭാഗമായാണ് വടക്കാഞ്ചേരി നഗരസഭയുടെ ഡി വാട്ടർഡ് കമ്പോസ്റ്റ് പ്ലാന്റ് ഇവർ സന്ദർശിച്ചത്.

പ്ലാൻ്റിൻ്റെ പ്രവർത്തനം വളരെ മികച്ചതും പ്രകൃതി സൗഹൃദപരമായി ഉപയോഗരീതിയും ആയതിനാൽ ഈ പ്ലാൻ്റ്, ഒരു മാതൃകാ പദ്ധതിയാണെന്നും അവർ അഭിപ്രായപ്പെട്ടു.


വടക്കാഞ്ചേരി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദീകുൾ അക്ബർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ അഞ്ജലി കെ ഉല്ലാസ് തുടങ്ങിവർ പ്ലാന്റിനെ കുറിച്ച് വിവരങ്ങൾ നൽകി .



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍