എൻ.എച്ച്. 66 നിർമാണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ വി.പി. തുരുത്തിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി.

 

110 ഏക്കറിലായി 600 ഓളം കുടുംബങ്ങളും, 3000 ത്തോളം ജനങ്ങളും താമസിക്കുന്ന വി പി തുരുത്ത് പ്രദേശത്ത് ദേശീയപാത കടന്നുപോകുന്നത് നിലനിൽക്കുന്ന ജീവിതരീതിയിലും ഗതാഗത സൗകര്യങ്ങളിലും മാറ്റം വരുത്തുന്നു എന്ന ജനങ്ങളുടെ ആശങ്കയുടെ അടിസ്ഥാനത്തിൽ ആണ് കൊടുങ്ങല്ലൂർ എം.എൽ.എ വി. ആർ. സുനിൽകുമാറിനൊപ്പം കളക്ടർ സ്ഥലസന്ദർശനം നടത്തിയത്. 


ജനങ്ങൾക്ക് റോഡ് ക്രോസ് ചെയ്യുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വി ആർ സുനിൽകുമാർ എംഎൽഎ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ ഭാഗമായി എൻ.എച്ച്. 66-ന്റെ ഇരുവശത്തും സർവീസ് റോഡുകൾ സ്ലോപ്പാക്കി ബന്ധിപ്പിക്കണമെന്ന് എൻ.എച്ച് അധികൃതരോട് നിർദേശിച്ചു. അപ്രോച്ച്മെന്റ് റോഡ് കടന്നുപോകുന്നതിനെ തുടർന്ന് രണ്ടായി വിഭജിക്കപ്പെടുന്ന തുരുത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനായി വടക്കും തെക്കുമുള്ള പാലത്തിന് കീഴിലൂടെ സർവീസ് റോഡിലേക്കുള്ള പ്രവേശനം സുനിശ്ചിതമാക്കുന്നതിന് യൂട്ടേൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ നിർദ്ദേശം നൽകി. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ നിന്നും ഹൈവേയിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന സംവിധാനം ഏർപ്പെടുത്താനും നിർദേശം നൽകി. വിഷയവുമായി ബന്ധപ്പെട്ട് എൻ.എച്ച് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നടപടികൾ സ്വീകരിക്കുകയും പുരോഗതി വിലയിരുത്താൻ വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.


വി ആർ സുനിൽകുമാർ എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത, കൗൺസിലർ ബീന ശിവദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ, എൻ.എച്ച് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍