ഗുരുവായൂർ ദേവസ്വം പുതിയ ഭരണ സമിതി അംഗത്തിൻ്റെ സത്യപ്രതിജ്ഞ ആഗസ്റ്റ് 18 ന്.

 

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്‌ത കെ. എസ്. ബാലഗോപാലിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് 2025 ആഗസ്റ്റ് 18 (1201 ചിങ്ങം 2) തിങ്കളാഴ്ച 12.30 PM ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടത്തും. റവന്യൂ ദേവസ്വം സെക്രട്ടറിയും, ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം ഐ.എ.എസിൻ്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടക്കുക. പുതിയ ദേവസ്വം ഭരണസമിതി അംഗമായി കെ .എസ് .ബാലഗോപാലിനെ നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ വായിക്കും. നിയുക്ത ഭരണ സമിതി അംഗത്തിന് ദേവസ്വം കമ്മീഷണർ എം. ജി. രാജമാണിക്കം ഐ.എ.എസ് സത്യവാചകം ചൊല്ലികൊടുക്കും. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ. പി. സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ. പി. വിശ്വനാഥൻ, മനോജ് ബി. നായർ എന്നിവർ സന്നിഹിതരാകും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍