പോട്ടോർ വേലുക്കുട്ടി റെയിൽവേ മേൽപ്പാലം; ഭൂമി ഏറ്റെടുക്കൽ അവാർഡായി - സേവ്യർ ചിറ്റിലപ്പിള്ളി, എം എൽ.എ

 


കോലഴി ഗ്രാമപഞ്ചായത്തിൽ ആട്ടോർ - തിരൂർ റോഡിൽ പോട്ടോർ വേലുക്കുട്ടി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് കളക്ടറുടെ അവാർഡായി. ഭൂമിക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ടുള്ള റൂൾ 23 പ്രകാരമുള്ള 7 കോടി 46 ലക്ഷം രൂപയുടെ ഭൂമി ഏറ്റെടുക്കൽ അവാർഡ് അംഗീകരിച്ച് കളക്ടറുടെ ഉത്തരവായി. ഗുണഭോക്താക്കളായ 33 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അവാർഡ് തുക ഉടൻ കൈമാറും.

മേൽപ്പാലം നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ നിർവ്വഹണ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ഭൂമി ഏറ്റെടുക്കലിനായി 9.47 കോടി രൂപ കെട്ടിവെച്ചിരുന്നു. തുടർന്ന് 19(1) വിജ്ഞാപനം പുറപ്പെടുവിക്കുകയും അവാർഡ് എൻക്വയറി പൂർത്തിയാക്കുകയും ചെയ്തു. ഭൂമിയുടെ വിലയോടൊപ്പം 100% നഷ്ടപരിഹാരം കൂടി ഉൾപ്പെടുന്നതാണ് ഭൂമി ഏറ്റെടുക്കൽ അവാർഡ്.

എറണാകുളം - ഷൊർണ്ണൂർ സ്റ്റേഷനുകൾക്കിടയിൽ കൂടുതൽ ലൈനുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് മേൽപ്പാലം അലൈൻമെന്റ് അന്തിമമാക്കുന്നതിൽ റെയിൽവേ തടസ്സം ഉന്നയിച്ചിരുന്നു. ഈ തടസ്സങ്ങൾ നീക്കി മേൽപ്പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യം നിയമസഭയിലും റെയിൽവേ വകുപ്പിനോടും നിരന്തരം ഉന്നയിച്ചിരുന്നു. റൂൾ 38 പ്രകാരം അധികൃതർ നേരിട്ടെത്തി ഭൂമി ഏറ്റെടുക്കുന്നതോടെ സങ്കീർണ്ണവും ദൈർഘ്യമേറിയതുമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയാണ്.

മേൽപ്പാലം നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതിനാൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ കാലതാമസം കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. മുളങ്കുന്നത്തുകാവ് - പൂങ്കുന്നം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പോട്ടോർ ലെവൽ ക്രോസ് (വേലുക്കുട്ടി ഗെയ്റ്റ് ) ഒഴിവാക്കിയാണ് 362 മീറ്റർ നീളത്തിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നത്. മേൽപ്പാലത്തിൽ 7.5 മീറ്റർ വീതിയിൽ റോഡും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടും. സ്റ്റെയർ കേയ്സും കോൺക്രീറ്റ് ക്രാഷ് ബാരിയറും ഉണ്ടാകും. 19.35 കോടി രൂപയാണ് നിർമ്മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. 'ലെവൽ ക്രോസില്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായി പോട്ടോർ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ 2.5 കോടി രൂപ അനുവദിച്ചിരുന്നു. ഇതേതുടർന്നാണ് സാമൂഹ്യാഘാത പഠനവും സ്ഥലമേറ്റെടുക്കുന്നതിനുള്ള മറ്റു പ്രാരംഭ നടപടികളും നടന്നത്. കോലഴി ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡുകളിലായി പോട്ടോർ വില്ലേജിലെ 25 റീസർവ്വേ നമ്പറുകളിൽപ്പെടുന്ന ഭൂമിയാണ് പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. ലെവൽ ക്രോസ് സ്ഥിതി ചെയ്യുന്ന ആട്ടോർ - തിരൂർ റോഡ് ബി എം & ബിസി നിലവാരത്തിൽ നവീകരിക്കുന്ന പ്രവൃത്തിയും ഉടനെ ആരംഭിക്കും. രാജ്യത്താകമാനം ഭൂമി ഏറ്റെടുക്കലിന് ബാധകമായ 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള ആക്ട് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഏറെ സങ്കീർണ്ണവും സമയമെടുക്കുന്നതുമാണ്. തുടർച്ചയായ ശ്രമങ്ങളിലൂടെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നത്. മേൽപ്പാലം നിർമ്മാണം പൂർത്തിയാകുന്നതുവരെ നിരന്തമായ ഇടപെടലുകൾ തുടരുമെന്ന് എം.എൽ.എ വാർത്താ ക്കുറിപ്പിലൂടെ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍