വടക്കാഞ്ചേരി നഗരസഭ, വടക്കാഞ്ചേരി-മുണ്ടത്തിക്കോട് കൃഷിഭവനുകൾ, പാടശേഖര സമിതികൾ, കാർഷിക വികസന സമിതി, സർവ്വീസ് സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷ പരിപാടികൾ 2025 ആഗസ്റ്റ് 17 (ചിങ്ങം 1) ഞായർ രാവിലെ 8.30 ന് വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കെ.പി.എൻ. നമ്പീശൻ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട മാതൃകാ കർഷകരെ ആദരിച്ചു .
നെൽകർഷകർ : മൊയ്തുണ്ണി , പടലക്കാട്ടിൽ - കുമരനെല്ലൂർ പാടശേഖരം, അന്തോണി എ.എഫ്.,ആളൂർ -പുതുരുത്തി,
മുതിർന്ന കർഷകർ : ഉണ്ണികൃഷ്ണൻ നായർ , ചന്ദനംകുമരത്ത്- കുമ്പളങ്ങാട്, രാഘവൻ പി.കെ., പാണഞ്ചിറ - പെരിങ്ങണ്ടൂർ,
സമ്മിശ്ര കർഷകർ : ജനാർദ്ദനൻ , കുരിയക്കോടൻ - കുമ്പളങ്ങാട്,
ചന്ദ്രൻ, ചെറുവാറ - പാർളിക്കാട്,
വനിതാ കർഷക : മായ സുനിൽകുമാർ, പുഴങ്കര.
ഷിനി ഷാജൻ, കള്ളിവളപ്പിൽ - പാർളിക്കാട്.
കേര കർഷകർ : ഗോവിന്ദൻകുട്ടി സി. എ., ചക്കുംചാത്തുപറമ്പിൽ - മംഗലം.
എം. എൽ. ഫെർഡിൻ, മേലിട്ട് പാലത്തിങ്കൽ - മുണ്ടത്തിക്കോട്.
എസ്.സി./എസ്.ടി കർഷകർ : കുട്ടൻ , കൊടക്കാടത്ത് - അകമല.
രാജൻ, മാടചിമ്പാറ - പാർളിക്കാട്.
വിദ്യാർത്ഥി കർഷകർ : മുഹമ്മദ് നിഹാൽ , കുണ്ടുംപറമ്പിൽ - മങ്കര.
അനശ്വർ പി.കെ., പാമ്പുങ്ങൽ - അമ്പലപുരം.
ക്ഷീര കർഷകർ : പ്രേമചന്ദ്രൻ, പാറയിൽ - അകമല.
രാധാകൃഷ്ണൻ കെ.എ. ,കല്ലായിൽ - മുണ്ടത്തിക്കോട്.
ജൈവ കർഷകർ : ഗണേശൻ കെ . ജി. കണിയാംപറമ്പിൽ - അകമല.
കൃഷ്ണൻ കള്ളിവളപ്പിൽ - മിണാലൂർ.
കർഷക തൊഴിലാളികൾ : ഗോപാലകൃഷ്ണൻ ടി. എസ്. തോപ്പിൽ വീട് - മേലമ്പാട്ട്,
ചന്ദ്രിക ചന്ദ്രൻ, കല്ലാറ്റുവളപ്പിൽ - മുണ്ടത്തിക്കോട്,
മികച്ച സ്ക്കൂൾ : ജി . എം . ആർ . എസ് . , വടക്കാഞ്ചേരി.
സി . കെ . സി . എൽ .പി . എസ് ., രാജഗിരി , മുണ്ടത്തിക്കോട്.
മികച്ച പാടശേഖര സമിതികൾ : എങ്കക്കാട് കിഴക്കു പാടശേഖരം.
പുതുരുത്തി പടിഞ്ഞാറെ പാടശേഖര നെല്ലുൽപ്പാദക സമൂഹം.
പാർളിക്കാട് കിഴക്കപാടശേഖര ഏല - നെല്ലുൽപ്പാദക സമൂഹം.
വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റീ അംഗങ്ങളായ എം. ആർ. അനൂപ് കിഷോർ , പി. ആർ. അരവിന്ദാക്ഷൻ മറ്റു നഗരസഭാ കൗൺസിലർമാരായ വി. രമ്യ, എസ്. എ. എ. ആസാദ്, സരിത ടി. എച്ച് , മല്ലിക സുരേഷ്, കെ. യു. പ്രദീപ്, വിജേഷ് കെ. എ, സന്ധ്യ കൊടക്കാടത്ത്, ധന്യ നിധിൻ, ഷൈലജ കെ കെ, ജിൻസി ജോയിസൺ, ഉദയ ബാലൻ കെ എം, പ്രകാശൻ കെ എൻ എന്നിവരും കൂടാതെ വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. കെ. പ്രമോദ് കുമാർ , പാടശേഖര സമിതി പ്രതിനിധികൾ , കാർഷിക വികസന സമിതി അംഗങ്ങൾ , കുടുംബശ്രീ അംഗങ്ങൾ , മുണ്ടത്തിക്കോട് കൃഷി ഓഫീസർ അപർണ ടി ജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് അനീഷ എ കെ , അസിസ്റ്റന്റ് പ്രൊഫസർ, വെള്ളാനിക്കര കാർഷിക കോളേജ് കേര കൃഷിയിലെ ശാസ്ത്രീയ പരിപാലനമുറകൾ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. ജനപ്രതിനിധികൾ , കർഷകർ , കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .വടക്കാഞ്ചേരി കൃഷി ഓഫീസർ ദിപിൻ എം. എൻ. നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍