''വാപ്പ മരിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാൻ സാധിച്ചില്ല, 2 ദിവസം മുറിക്ക് പുറത്തിറങ്ങാതെ ഉള്ളിൽ സങ്കടം കരഞ്ഞു തീർത്ത നവാസ്






മലയാള സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . മലയാളികളുടെ പ്രിയ നടൻ കലാഭവൻ നവാസ് വിടവാങ്ങിയിരിക്കുകയാണ് . അഭിനയരംഗത്തും മിമിക്രി രംഗത്തും തന്റേതായ സ്ഥാനം നേടിയെടുത്ത താരമായിരുന്നു നവാസ്. 500 ലേറെ വേദികളിൽ പരിപാടികൾ അവതരിപ്പിക്കുകയും 40 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്ത താരമാണ് കലാഭവൻ നവാസ് . 

വാപ്പ അബൂബക്കറി ന്റെ പാത പിന്തുടർന്നാണ് നവാസ് അഭിനയ രംഗത്തേക്ക് എത്തിയത് . വാത്സല്യം , അനുഭവങ്ങൾ പാളിച്ചകൾ , ആധാരം, വാചാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അബൂബക്കർ കൈകാര്യം ചെയ്തിട്ടുണ്ട് . ജീവിതത്തിൽ ഒരു സങ്കടം എന്നും നവാസിന്റെ ഉള്ളുലച്ചിരുന്നു. വാപ്പ അബൂബക്കർ മരിച്ചപ്പോൾ നവാസിന് അവസാനമായി ഒരുനോക്ക് കാണാൻ സാധിച്ചിരുന്നില്ല. സ്റ്റേജ്ഷോയുമായി ബന്ധപ്പെട്ട് ബെഹ്റയ്നിൽ ആയിരുന്നപ്പോഴാണ് നവാസിന്റെ വാപ്പ അബൂബക്കർ മരണപ്പെടുന്നത് .

എന്നാൽ അന്നത്തെ ആ സാഹചര്യത്തിൽ വളരെ പെട്ടെന്ന് നാട്ടിലെത്താൻ സാധിക്കുമായിരുന്നില്ല, കുറേ ശ്രമിച്ചെങ്കിലും നാട്ടിലെത്താൻ സാധിച്ചില്ല , മൃതദേഹം അധികനേരം വെച്ചോണ്ടിരിക്കാൻ സാധിക്കില്ലായിരുന്നു. ആ രണ്ടു ദിവസവും സങ്കടം ഉള്ളിലൊതുക്കി ഉപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ നവാസ് മുറിയിൽ തന്നെ കഴിച്ചുകൂട്ടി . വർഷങ്ങൾക്ക് മുൻപ് പണം തരും പരിപാടിയിൽ നവാസ് ഈ കാര്യം നിറമിഴികളോടെയാണ് പറഞ്ഞുതീർത്തത് .



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍