സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 2 ന് ആലപ്പുഴയിൽ അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കും.

 











ഒരു ടീമിൽ പരമാവധി രണ്ടുപേർ ഉണ്ടായിരിക്കണം. എട്ടാം ക്ലാസ്സ് മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. ഒരേ സ്കൂളിലെ കുട്ടികൾ ഉൾപ്പെടുന്നതായിരിക്കണം ഒരു ടീം.

പങ്കെടുക്കുന്ന ടീമുകൾ അവരുടെ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം മത്സരത്തിന് എത്തുമ്പോൾ കരുതിയിരിക്കണം. മത്സരത്തിൽ പ്രാഥമികം, അന്തിമം എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും. പ്രാഥമിക മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ആറ് ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ഫൈനൽ മത്സരം.

 മത്സരത്തിൽ പ്രത്യേക വിഷയമില്ല. ഇതൊരു പൊതു വിജ്ഞാന പ്രശ്നോത്തരി ആയിരിക്കും.

രജിസ്ട്രേഷന് ആഗസ്റ്റ് 15 നുള്ളിൽ പറയുന്ന നമ്പരുകളിൽ വാട്ട്സ് ആപ്പ് ചെയ്യുക 9656961992, 81389 70430



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍