21.08.2005 ൽ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ചിറ്റിലപ്പിള്ളി വില്ലേജ് ഓഫീസിന്റെ 20-ാം വാർഷികം 21.08.2025 വ്യാഴാഴ്ച്ച വൈകീട്ട് വില്ലേജ് പരിസരത്ത് വെച്ച് ആഘോഷിച്ചു.
വില്ലേജ് ജനകീയ സമിതി അംഗം സി.ആർ. പോൾസൺ സ്വാഗതം പറഞ്ഞു. ഒന്നാം വാർഡ് മെമ്പർ കെ.വി. വിബിൻ അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. എസ്. ശിവരാമൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.
മുൻ പഞ്ചായത്ത് മെമ്പർമാരായ ടി. ഒ. വർഗ്ഗീസ്, കെ. പി. പ്രഭാകരൻ, രവി ചിറ്റിലപ്പിള്ളി, വില്ലേജ് സമിതി അംഗങ്ങളായ കെ. എസ്. മോഹനൻ, മിനി പി., വിവിധ രാഷ്ടീയകക്ഷി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, രവി മനയ്ക്കലാത്ത്, തിലകൻ, ഫ്രാങ്കോ അറങ്ങാശ്ശേരി, രവി ചിരുകണ്ടത്ത്, ബാലൻ പത്യേല, ടി. ഒ. ജോസ്, പീറ്റർ, നാരായണൻ വില്ലേജ് സ്റ്റാഫ് അംഗങ്ങളായ നീരജ വി, സബിത പീതാംബരൻ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു. വില്ലേജ് ഓഫീസർ ഹരീഷ് ബാബു എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍