ആവേശമായി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്‌ സെറിമോണിയൽ പരേഡും പതാക ഉയർത്തലും.




സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് രണ്ടിന് രാവിലെ ഒൻപത് മണിക്ക് തൃശ്ശൂർ എ ആർ ക്യാമ്പിൽ വച്ച് നടന്ന ചടങ്ങിൽ തൃശ്ശൂർ സിറ്റി എസ് പി സി പദ്ധതിയുടെ ഫ്ലാഗ് ഉയർത്തി. തുടർന്ന് നടന്ന തൃശ്ശൂർ സിറ്റിയിലെ 11 സ്കൂളുകളിലെ 330 കേഡറ്റുകൾ പങ്കെടുത്ത വർണാഭമായ സെറിമോണിയൽ പരേഡിൽ ജില്ലാ കളക്ടർ സല്യൂട്ട് സ്വീകരിച്ചു .


തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ. ഐ പി എസ്, എസ് പി സി ജില്ലാ നോഡൽ ഓഫീസറും തൃശൂർ സിറ്റി പോലീസ് അഡീഷണൽ എസ് പിയുമായ ഷീൻ തറയിൽ എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ ആര്യംപാടം സർവോദയം സ്കൂളിലെ കേഡറ്റ് ഐശ്വര്യ നയിച്ച സെറിമോണിയൽ പരേഡിൽ വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 


അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ സബ്ബ് ഇൻസ്പെക്ടർ ജ്യോതിസ് തോമസ്, സബ്ബ് ഇൻസ്പെക്ടർ ടി എൻ ജയപ്രകാശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍