നിലവിലുള്ള ബ്രോഡ്ബ്രാന്റ് സംവിധാനങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞ് ഭാവി ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് മികച്ച ഇന്റർനെറ്റ് സംവിധാനമൊരുക്കുകയാണ് സർക്കാർ കെഫോണിലൂടെ ലക്ഷ്യമിടുന്നത്.
കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി കരുത്ത് കാണിച്ച കെഫോൺ ഒടിടിയിലും കരുത്ത് കാണിക്കാൻ ഒരുങ്ങുകയാണ്. ഹോട്‌സ്റ്റാറും ആമസോൺ ലൈറ്റും സോണി ലിവുമടക്കമുള്ള 29 ഓളം ഒടിടി പ്ലാറ്റ്ഫോമുകളും 350 ലധികം പ്രമുഖ ലൈവ് ടെലിവിഷൻ ചാനലുകളും ഉൾപ്പെടുത്തിയാണ് സേവനം വിപുലപ്പെടുത്തുന്നത്.
വിപുലമായ നെറ്റ്‌വർക്ക് ശൃംഖലയുള്ള കെ - ഫോൺ വഴി ഇനി ഒടിടി ഉൾപ്പെടെയുള്ള ഇൻ്റർനെറ്റ് പാക്കേജ് മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഒ.ടി.ടി സേവനങ്ങൾക്കായി പ്ലേബോക്സ് എന്ന അഗ്രിഗേറ്റർ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് കെഫോൺ ഒടിടിയിലേക്ക് കടന്നിരിക്കുന്നത്. മാർക്കറ്റിൽ ലഭ്യമായ മറ്റ് സർവീസുകളെക്കാൾ മികവ് ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കെ ഫോണിനുണ്ട്. കെ ഫോൺ ഉപയോക്താവിന് ഒരു കണക്ഷൻ ബ്രേക്ക് ഉണ്ടായാൽ പരമാവധി 4 മണിക്കൂറിനുള്ളിൽ പരിഹരിക്കാൻ 78 ഓളം സംഘങ്ങൾ പ്രവർത്തന സജ്ജമാണ്. വേഗത (Speed), താങ്ങാനാവുന്ന വില (Affordability), വിശ്വാസ്യത (Reliability) എന്നീ മികവുകളെ കേന്ദ്രീകരിച്ചാണ് കെഫോൺ മുന്നേറുന്നത്.
സംസ്ഥാനത്ത് ഇതുവരെ 1,15,320 കണക്ഷനാണ് കെ ഫോൺ നൽകിയത്. 23,163 സർക്കാർ ഓഫീസുകളിലും 74,871 വീടുകളിലും 3067 സ്ഥാപനങ്ങളിലും ഇതുവരെ കണക്ഷൻ നൽകി. 14,194 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായാണ് ഇന്റർനെറ്റ് നൽകുന്നത്. ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷന് അപേക്ഷിക്കാൻ ഓൺലൈൻ (https://selfcare.kfon.co.in/ewsenq.php) സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 75,000 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍