രാഷ്ട്രീയ വനവാസത്തിനു താൻ തയ്യാറാണ് എന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ആർജ്ജവമുള്ള ഒരു പോരാളിയുടെ ആത്മവിശ്വാസമാണ്... അഖിൽ മാരാർ.
കോൺഗ്രസ്സിനെ തിരികെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ ശ്രീ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് പോലെ രാഷ്ട്രീയ വനവാസത്തിനു താൻ തയ്യാറാണ് എന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ആർജ്ജവമുള്ള ഒരു പോരാളിയുടെ ആത്മവിശ്വാസമാണ്...
ധോണിയെ ഞാൻ ആരാധിച്ചു തുടങ്ങിയത് എല്ലാം നഷ്ടപ്പെട്ടു എന്ന് നമ്മൾ കരുതുന്ന നിമിഷം.. ഇനിയൊരു തിരിച്ചു വരവ് അസാധ്യം എന്ന് രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമിയും ചിന്തിച്ച സമയം.. സിരകളിൽ അഗ്നി പടർത്തി അയാൾ ജയിപ്പിച്ചു കയറിയ നിരവധി മത്സരങ്ങൾ.. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത അയാളെ ലോകം അത്ഭുതത്തോടെ ആരാധനയോടെ ക്യാപ്റ്റൻമാരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചു.. കമന്ററി ബോക്സിൽ "nothing is impossible when dhoni is in the Crease" എന്ന് ആഘോഷിക്കപ്പെട്ടു..
പലവിധ കാരണങ്ങൾ കൊണ്ട് പ്രതിസന്ധികൾ നേരിടുന്ന കോൺഗ്രസിൽ വി ഡി സതീശൻ ഇന്നൊരു തീ കൊളുത്തി ഇട്ടു..തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ തീ പടരുന്ന വാക്കുകൾ..വീഴാൻ തയ്യാറല്ല എന്ന് നേതാവ് പറയുന്നു.. അയാളെ വീഴ്ത്താൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് എത്ര കോൺഗ്രസ് പ്രവർത്തകർക്ക് പറയാൻ കഴിയും.. വീഴുന്നത് സതീശൻ അല്ല നിങ്ങളാണ് നിങ്ങളുടെ പ്രസ്ഥാനമാണ്...തോറ്റു കൊടുക്കാൻ നിൽക്കാതെ പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്കുകൾ നിങ്ങൾ ഏറ്റെടുക്കു.. നിങ്ങളെ നിങ്ങൾക്കല്ലാതെ മറ്റാർക്കും തോൽപ്പിക്കാൻ കഴിയില്ല എന്ന് എന്ന് നിങ്ങൾ തിരിച്ചറിയുന്നോ അന്ന് വിടരുന്ന കൈപ്പത്തി ആര് വിചാരിച്ചാലും മടക്കാൻ കഴിയില്ല.. പ്രതിപക്ഷ നേതാവിന്റെ നിലപാടിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍