ഇന്ത്യയിൽ സിവിൽ സർവീസ് നേരിടുന്ന അതിരൂക്ഷമായ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന സംസ്ഥാനമാണ് കേരളം :എൻജിഒ യൂണിയൻ.
പോസ്റ്റിന്റെ പൂർണ്ണരൂപം
നവകേരള നിർമിതിയുടെ ഭാഗമായി പുന: സൃഷ്ടിച്ച സിവിൽ സർവീസ് എന്നുപറയുന്നത് കാര്യക്ഷമതയിലും മികവിലും രാജ്യത്തിന് തന്നെ മാതൃകയായി തുടരുകയാണ്.
ഇക്കാലയളവിൽ വികസന നേട്ടങ്ങളെ പിറകോട്ട് വലിക്കുന്ന കേന്ദ്ര നയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവരണാതീതമാണ്. ധനപ്രതിസന്ധി കേരളത്തിന് നേരെ ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നത് ആത്യന്തികമായി സിവിൽ സർവീസിനുള്ള മരണമണിയാണ്. തസ്തിക ഇല്ലാതാക്കൽ, വെട്ടിക്കുറക്കൽ, നിയമന നിരോധനം, കരാർ പുറംകരാർ നിയമനങ്ങൾ ഇവ നിർബാധം തുടരുന്ന കേന്ദ്രസർക്കാർ കേന്ദ്ര പദ്ധതികളെയെല്ലാം കയ്യൊഴിയുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.
കേരളത്തിന് സമയബന്ധിതമായി അനുവദിക്കേണ്ട വിഹിതങ്ങൾ യഥാസമയം അനുവദിക്കാതിരിക്കുന്നത് ജീവനക്കാരുടെ സാമ്പത്തി കാനുകൂല്യങ്ങൾ യഥാസമയം നൽകുമെന്ന് ഇച്ഛാശക്തി കാണിക്കുന്ന സംസ്ഥാന ഗവൺമെന്റിന് പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ജൂലൈ 29ന് സംസ്ഥാനത്തെ 51 കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന മേഖലമാർച്ച് കേരളത്തിന്റെ നിലനിൽപ്പിനും സിവിൽ സർവീസിന്റെ നിലനിൽപ്പിനുമുള്ള പ്രക്ഷോഭമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് കണ്ണി ചേരുവാൻ അഭ്യർത്ഥിക്കുന്നതാതായി സമരസമിതി ഭാരവാഹികൾ അറിയിച്ചു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍