കേരളത്തിൽ കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് ചരിത്രത്തിലില്ലാത്ത ദശാസന്ധി : പത്മജ വേണുഗോപാൽ


കേരളത്തിൽ കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് ചരിത്രത്തിലില്ലാത്ത ദശാസന്ധി : പത്മജ വേണുഗോപാൽ

പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം.

കേരളത്തിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് ചരിത്രത്തിൽ ഇത് വരെ ആ പാർട്ടി അഭിമുഖീകരിച്ചിട്ടില്ലാത്ത ദശാസന്ധി ആണ് . വരാനിരിയ്ക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ തോൽവി ഏറ്റ് വാങ്ങുന്നതോടെ കോൺഗ്രസിന്റെ പതനം പൂർണമാകും . 

കഴിഞ്ഞ 9 വർഷക്കാലമായി ഭരണം ഇല്ലാത്ത മുന്നണിയിൽ  തുടരുന്ന ഘടക കക്ഷികളുടെ അസംതൃപ്തി അതിന്റെ പാരമ്യത്തിൽ എത്തും . ഇതിനോടകം ബിജെപിയുമായി ചർച്ച നടത്തിക്കഴിഞ്ഞ പല മുതിർന്ന കോൺഗ്രസ് നേതാക്കളും ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബിജെപിയിൽ എത്തും. കൂടാതെ പല ഘടക കക്ഷികളും എൻഡിഎ മുന്നണിയുടെ ഭാഗമാകും . ചുരുക്കി പറഞ്ഞാൽ കോൺഗ്രസിന്റെ ഓഫീസുകൾ ആളൊഴിഞ്ഞു കിടക്കും . ഇന്ന് പാലോട് രവി പറഞ്ഞത് തീർത്തും യാഥാർഥ്യമാണ് . വലിയ വായിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും, ഷോ നേതാക്കളും, മാധ്യമങ്ങൾക്ക് മുന്നിൽ പ്രസംഗിക്കും എങ്കിലും യാഥാർഥ്യം മനസ്സിൽ ഒളിപ്പിച്ച് വച്ച് കൊണ്ടാണ് അത്തരം പ്രസ്താവനകൾ ഒക്കെയും.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍