മഞ്ചേരി മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടർ ഫർസീനയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


മഞ്ചേരി മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടർ ഫർസീനയെ ഫ്ലാറ്റിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ്  ഡോ. ഫര്‍സീന(35) യെ ആണ് അവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വളാഞ്ചേരി നടക്കാവില്‍ ഡോ.സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പ്പകഞ്ചേരി മാമ്പ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളുമാണ് ഫർസീന. ജീവനൊടുക്കുന്നതിന്റെ സൂചനയുള്ള സന്ദേശം വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയും സ്റ്റാറ്റസായി പോസ്റ്റു ചെയ്യുകയും ചെയ്ത ശേഷമാണ് കഴിഞ്ഞ ദിവസം ഉച്ച കഴിഞ് മരിച്ച നിലയിൽ കണ്ടത്.  ഉച്ചക്ക് 2 വരെ ആശുപത്രിയില്‍ ഫര്‍സീന ഡ്യൂ ട്ടിയിലുണ്ടായിരുന്നു. അതിന് ശേഷം താമസസ്ഥലത്തെത്തിയ ഡോക്ടര്‍ ആത്മഹത്യാ സന്ദേശം വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്തു. ഉടന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലുള്ളവര്‍ മെഡിക്കല്‍ കോ ളജിലെ പ്രിന്‍സിപ്പാളിനേയും എച്ച്.ഒ.ഡിയേയും വിവരം അറിയിച്ചു. തുടര്‍ന്ന് എച്ച്.ഒ.ഡിയുടെ നിര്‍ദ്ദേശ പ്രകാരം വകുപ്പിലെ ഡോക്ടർമാർ മറ്റൊരു ജീവനക്കാരനേയും കൂട്ടി ഡോക്ടറുടെ താമസ്ഥലത്തെത്തി വാതില്‍ തട്ടി വിളിച്ചു. അവശനിലയില്‍ ഡോക്ടര്‍ തന്നെയായിരുന്നു വാതില്‍ തറന്നത്.  ഡോക്ടറോട് അവര്‍ക്കൊപ്പം മെഡിക്കല്‍ കോളജിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. വരാമെന്ന് പറഞ്ഞ് ഡോക്ടര്‍ വാതില്‍ അകത്തു നിന്നും പൂട്ടി. വിവരം അറിഞ്ഞു പൊലീസും എത്തിച്ചേര്‍ന്നു. 

പുറത്തുനിന്നും വളിച്ചിട്ടും വിളികേള്‍ക്കാത്തിനെ തുടര്‍ന്ന് പൊലീസ് വാതില്‍ പൊളിച്ചു അകത്തു കടന്നു. അപ്പോൾ ഫാനിന്റെ ഹുക്കില്‍ തുണിയില്‍ തൂങ്ങിയ നിലയിലാരുന്നു ഡോക്ടർ. ഉടൻ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു മാസം മുമ്പാണ് ഡോ.ഫര്‍സീന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മഞ്ചേരിയിലെത്തിയത്, രണ്ടു കുട്ടികളുണ്ട്.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍