മലയാളഭാഷയെ മറക്കാതെ മാതൃരാജ്യത്തിന്റെ സത്വബോധം വളർത്തിയെടുക്കണമെന്ന് കെ.ജയകുമാർ ഐ.എ.എസ്.
ഇംഗ്ലീഷ് ഭാഷയെ മാനിച്ച് കൊണ്ട് തന്നെ മാതൃഭാഷയായ മലയാളത്തെ മറക്കാതെ മാതൃരാജ്യത്തിന്റെ സത്വബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റിട്ടയേർഡ് ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ് അഭിപ്രായപ്പെട്ടു.
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിലിന്റെ "കേരളം എന്റെ ജന്മനാട് മലയാളം എന്റെ മാതൃഭാഷ" എന്ന കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ പ്രസിഡണ്ട് പി. വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. ഐ. ലാസർ കർമ്മ പദ്ധതി സമർപ്പണം നടത്തി. ഷാജു പുതൂർ, ഹെഡ്മിസ്ട്രസ് ജൂലിയറ്റ്, രക്ഷാധികാരി എം. എഫ്. ജോയ്, തോംസൺ വാഴപ്പിള്ളി, ഇ. ഉഷ, തങ്കമണി എന്നിവർ പ്രസംഗിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എൻ.സി.സി അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍