ഭൂരഹിതരില്ലാത്ത കേരളം എന്ന ചരിത്രനേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് കേരള സർക്കാർ, ഇതിൻറെ ഭാഗമായി കുന്നംകുളം നിയോജക മണ്ഡലത്തിൽ ഇന്ന് നടന്ന പട്ടയമേള റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അകതിയൂർ രണ്ട്, അഞ്ഞൂർ ഒന്ന്, എയ്യാൽ എട്ട്, കടങ്ങോട് ആറ്, കടവല്ലൂർ രണ്ട്, കരിക്കാട് ഏട്ട്, കരിയന്നൂർ ഒന്ന്, കാട്ടകാമ്പാൽ മൂന്ന്, കാണിപ്പയ്യൂർ രണ്ട്, കിരാലൂർ മൂന്ന്, കുന്നംകുളം നാല്, ചിറമനേങ്ങാട് 23, ചെമ്മന്തട്ട രണ്ട്, ചൊവ്വന്നൂർ അഞ്ച്, തയ്യൂർ ഒന്ന്, നെല്ലുവായ് അഞ്ച്, പഴഞ്ഞി രണ്ട്, പെരുമ്പിലാവ് മൂന്ന്, വെള്ളാറ്റഞ്ഞൂർ നാല്, വെള്ളറക്കാട് അഞ്ച്, വേലൂർ ഏഴ്, കോട്ടപ്പുറം 16, ചിറ്റണ്ട ഏഴ്, കാഞ്ഞിരക്കോട് അഞ്ച് തുടങ്ങി വില്ലേജ് തലത്തിൽ 125 പേർക്കും, വനഭൂമി ആറ്, ദേവസ്വം ഭൂമി 76, മിച്ച ഭൂമി 26, ഇനാം, ഉന്നതി, പുറമ്പോക്ക് ഇനങ്ങളില്‍ 29 തുടങ്ങി മൊത്തം 262 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. ചടങ്ങിന് എം.എൽ.എ. എ. സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് അംഗം എ.വി വല്ലഭൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി കളക്ടർ മനോജ് .ആർ സ്വാഗതവും, കുന്നംകുളം തഹസിൽദാർ ഹേമ ഓ. ബി. നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍