യൂത്ത് കോൺഗ്രസ്സിൻ്റെ പോരാട്ടവീര്യത്തെയും ത്യാഗത്തെയും ഒരിക്കലും വിലകുറച്ച് കാണാനാവില്ല - കെ. മുരളീധരൻ

കഴിഞ്ഞ ഒൻപത് കൊല്ലമായി കേരളത്തിന്റെ തെരുവോരങ്ങളിൽ ജനദ്രോഹ ഭരണ ക്കാർക്കെതിരെ നിരന്തരം പോരാടുന്നത് യൂത്ത് കോൺഗ്രസ്സ് ആണ്.

ഞാനടക്കമുള്ള ഒരു സീനിയർ നേതാക്കന്മാർക്കും തെരുവിൽ പോലീസ് മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല. എന്നാൽ യൂത്ത് കോൺഗ്രസിന്റെ നൂറുകണക്കിന് ചെറുപ്പക്കാർക്കാണ് കൊടിയ മർദ്ദനങ്ങളും, പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുള്ളത്. സമരങ്ങളുടെ പേരിൽ നൂറുകണക്കിന് കേസുകളിലാണ് നമ്മുടെ കുട്ടികൾ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ കാലങ്ങളിൽ ഞാനടക്കമുള്ള നേതാക്കന്മാർക്ക് ഏറ്റവും കൂടുതൽ തവണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കാണേണ്ടി വന്നിട്ടുള്ളത് ആശുപത്രികളിലും, ജയിലുകളിലും ആണ്. അവരുടെ പോരാട്ടവീര്യത്തെയും,  ത്യാഗത്തെയും ഒരിക്കലും വിലകുറച്ച് കാണാനാവില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിലെയും, ഉപതെരഞ്ഞെടുപ്പുകളിലെയും ഐക്യ ജനാധിപത്യ മുന്നണിയുടെ മിന്നുന്ന വിജയങ്ങൾക്ക് പിന്നിൽ യൂത്ത് കോൺഗ്രസിന്റെ സമരപോരാട്ടങ്ങൾക്ക് പങ്കുണ്ട്. കോവിഡ് കാലം മുതൽ ചൂരൽമലയിൽ വരെ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് യൂത്ത് കോൺഗ്രസ് മുന്നിലുണ്ടായിരുന്നു.

സമരവും കരുതലും ഒരുപോലെ സംഘടിപ്പിച്ചവരാണ് കേരളത്തിലെ ഇന്നത്തെ യൂത്ത് കോൺഗ്രസ്.

കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും, തിരുവനന്തപുരത്തും ഞാൻ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പരിപാടികളിൽ മികച്ച പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ആലപ്പുഴയിൽ നടന്ന കളക്ടറേറ്റ് മാർച്ചിലും, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് മർദ്ദനം ഉണ്ടായി. 

ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സത്യ,സേവ,സംഘർഷ് നേതൃത്വ സംഗമത്തിൽ 300ലധികം തെരഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാരാണ് പങ്കെടുത്തത്.കേരളത്തിലെ വിവേകവും പക്വതയുമുള്ള യുവത്വമാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വ നിരയിൽ ഉള്ളത്. കേരളം മുഴുവൻ വാർഡ് തലത്തിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കാൻ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു.

വരുന്ന പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സർവ്വസജ്ജരായ സൈന്യമായി യൂത്ത് കോൺഗ്രസ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജനദ്രോഹഭരണകൂടങ്ങൾക്കും,,വർഗീയതയ്ക്കും അക്രമങ്ങൾക്കും എതിരെയുള്ള യൂത്ത് കോൺഗ്രസിന്റെ സമര പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍