തലപ്പിള്ളി താലൂക്ക് സഹകരണ സർക്കിൾ യൂണിയൻ വാർഷിക വരിക്കാരുടെ ലിസ്റ്റും സംഖ്യയും ഏറ്റുവാങ്ങൽ ചടങ്ങ് വടക്കാഞ്ചേരി സഹകരണ ഭവനിൽ വച്ച് സംഘടിപ്പിച്ചു.

കേരള സഹകരണ യൂണിയന്റെ മുഖ പത്രമായ കേരള സഹകരണ ജേണലിന്റെ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ സഹകരണ മന്ത്രിയായിരുന്ന പ്രൊഫസർ മുണ്ടശേരിയുടെ ജന്മദിനമായ ജൂലൈ 17 ന് ജേണൽ ഡേയിൽ തലപ്പിള്ളി താലൂക്ക് സഹകരണ സർക്കിൾ യൂണിയൻ വാർഷിക വരിക്കാരുടെ ലിസ്റ്റും സംഖ്യയും ഏറ്റുവാങ്ങൽ ചടങ്ങ് വടക്കാഞ്ചേരി സഹകരണ ഭവനിൽ വച്ച് സംഘടിപ്പിച്ചു. സർക്കിൾ യൂണിയൻ ചെയർമാൻ എൻ. കെ. പ്രമോദ് കുമാർ വാർഷിക വരിസംഖ്യയും, ലിസ്റ്റും വടക്കാഞ്ചേരി സഹകരണ ബാങ്ക് സെക്രട്ടറി ഒ. ആർ, രമ്യയിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഭരണ സമിതിയംഗം ശശി പൂവ്വത്ത് അധ്യക്ഷത വഹിച്ചു. തലപ്പിള്ളി അസി. രജിസ്ട്രാർ കെ.കെ. ഷാബു സ്വാഗതവും, ഭരണ സമിതിയംഗം എം. കെ. സുകുമാരൻ നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍