ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നട്ടുപിടിപ്പിച്ച പച്ചത്തുരുത്തുകളിൽ ഏറ്റവും മികച്ചവയ്ക്ക് പുരസ്കാരങ്ങൾ നൽകുന്നു.

അഞ്ചെണ്ണത്തിന്  സംസ്ഥാന തലത്തിലും,  ജില്ലാതലത്തിൽ ഓരോ ജില്ലയിലെയും മികച്ച മൂന്ന് പച്ചത്തുരുത്തുകൾക്കും വീതമാണ്  അംഗീകാരങ്ങൾ. കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങൾ  നൽകും. അഞ്ചു സെന്റു മുതൽ വിസ്തൃതിയുള്ളതും രണ്ട് വർഷത്തിനു മുകളിൽ പ്രായമുള്ളതും മതിയായ വളർച്ചയുള്ളതുമായ പച്ചത്തുരുത്തുകളെയാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്. 

ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ, തരിശിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ. പൊതുസ്ഥാപനങ്ങളിലെ അനുയോജ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലുറപ്പു പദ്ധതിയെക്കൂടി പ്രയോജനപ്പെടുത്തി കൂട്ടമായി തൈകൾ നട്ട് ചെറുവനങ്ങൾ  സൃഷ്ടിച്ചെടുക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി. ഹരിതകേരളം മിഷൻ 2019 ൽ സംസ്ഥാനത്ത് ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ 1252.6 ഏക്കറിലായി 3987 പച്ചത്തുരുത്തുകൾ ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍