
ജില്ലയില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി) ഏറ്റെടുത്ത് നടത്തുന്ന തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി കെ.എസ്.ടി.പി അധികൃതരുമായി ജൂലൈ 9 ന് കളക്ടർ സന്ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ ഗതാഗത പ്രശ്‌നം നേരിടുന്ന മുതുവറ മുതല്‍ പൂങ്കുന്നം വരെയുള്ള ഭാഗത്താണ് സന്ദര്‍ശനം നടത്തിയത്. മൂന്ന് കി.മീ ദൂരം നടന്നെത്തിയാണ് ഓരോ സ്ഥലത്തെയും നിര്‍മ്മാണ പുരോഗതി വിലയിരുത്തിയത്. പൂങ്കുന്നം നെസ്റ്റോയ്ക്ക് സമീപമുള്ള മൈനര്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി ക്യൂറിംഗ് ഘട്ടത്തിലാണ്. ദേശാഭിമാനിക്ക് സമീപമുള്ള കല്‍വെര്‍ട്ടിന്റെ പണി പൂര്‍ത്തിയായതിനാല്‍ ഒരാഴ്ചക്കകം പൂങ്കുന്നം - പുഴക്കല്‍ റോഡ് (ഇരുഭാഗവും) ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. ഡിബിഎം ഉപയോഗിച്ചുള്ള സര്‍ഫേസിംഗ് ജോലികള്‍ ഉള്‍പ്പെടെയുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പുഴയ്ക്കല്‍ മുതല്‍ മുതുവറ വരെ വലതുവശത്തെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കും. ഇരുവശങ്ങളും ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണ് പുഴയ്ക്കല്‍ ശോഭാസിറ്റിക്ക് സമീപമുള്ള പാലത്തിൻ്റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയാത്തത്. ഓരോ അബട്ട്‌മെന്റിനും ചുറ്റും റിങ് ബണ്ട് നിര്‍മ്മിച്ചുമാത്രമേ പാലത്തിന്റെ നിര്‍മ്മാണം പ്രവൃത്തികള്‍ നടത്താന്‍ കഴിയു, മഴകുറഞ്ഞാൽ ഓഗസ്റ്റ് അവസാനത്തോടെ പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ കഴിയുമെന്ന് കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. പുഴയ്ക്കല്‍ ടൊയോട്ട ജംഗ്ഷന്‍ മുതല്‍ നെസ്റ്റോ വരെയുള്ള ഭാഗത്തെ വലതുവശത്ത് ഷോള്‍ഡര്‍ പ്രൊട്ടക്ഷന്‍ ജോലികളും ഫുട്പാത്ത് നിര്‍മ്മാണ ജോലികളും ഇടതുവശത്ത് ഡ്രെയിനേജ്, മീഡിയന്‍ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്നും കെ.എ.സ്.ടി.പി അധികൃതര്‍ അറിയിച്ചു. മുതുവറ മുതല്‍ പുഴക്കൽ വരെയുള്ള റോഡിലെ ഗതാഗതതടസ്സമുണ്ടാക്കുന്ന കുഴികള്‍ അടിയന്തരമായി അടക്കുന്നതിനും തുടർച്ചയായി മെയിൻ്റെനൻസ് നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ - കുറ്റിപ്പുറം റോഡിന്റെ മറ്റ് ഭാഗങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികളും പകലും രാത്രിയുമായി നടക്കുന്നതായി അറിയിച്ചു. നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി കെ.എ.സ്.ടി.പി അധികൃതര്‍ക്ക് കളക്ടർ നിർദ്ദേശം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍