മാതൃകയാണ് എരുമപ്പെട്ടി പൂരാഘോഷ കമ്മറ്റിയുടെ പ്രവർത്തനം.



എരുമപ്പെട്ടി പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്ക് സഹായ ഹസ്തവുമായി എരുമപ്പെട്ടി വിഭാഗം പൂരാഘോഷ കമ്മിറ്റി. എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രം വഴി ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് അമ്പതിനായിരം രൂപയുടെ ഇഞ്ചക്ഷൻ മരുന്നുകൾ പൂരാഘോഷ കമ്മിറ്റി നൽകി. പ്രസിഡൻ്റ് എൻ. വി. സുരേഷിൽ നിന്നും ആശുപത്രി സൂപ്രണ്ട് ടി. പി. രാജഗോപാലൻ, മെഡിക്കൽ ഓഫീസർ ഡോ. ടോണി ആളൂർ, ആശുപത്രി വികസന സമിതി മെമ്പർ കെ. എം. അഷറഫ് എന്നിവർ ചേർന്ന് മരുന്ന് ഏറ്റ് വാങ്ങി. പൂരാഘോഷ കമ്മറ്റി സെക്രട്ടറി എം. കെ. രാജേഷ്, ട്രഷറർ എ. കെ. ജയൻ, ഭാരവാഹികളായ പി. എസ്. സുനിൽ, സ്വാമിനാഥൻ, അരുൺ കുട്ടപ്പൻ എം. എസ്. ഹരിദാസ് എന്നിവരും സന്നിഹിതരായി. മുമ്പും ലക്ഷങ്ങൾ ചിലവഴിച്ച് ഒട്ടനവധി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് എരുമപ്പെട്ടി വിഭാഗം പൂരാഘോഷ കമ്മറ്റി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍