ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം

ചെമ്പൈ ഗ്രാമത്തിൽ:സ്വാഗതസംഘം രൂപീകരണ യോഗം ജൂലൈ 15ന്. വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം  ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ഞായറാഴ്ച )വൈകിട്ട് 5 മണിക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജൻമ നാടായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ തുടക്കമാകും. ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം ജൂലൈ 15 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ചെമ്പൈ ഗ്രാമത്തിൽ ചേരും. ചെമ്പൈ സ്വാമികളുടെ അനശ്വര സ്മരണ നിറഞ്ഞ ചെമ്പൈ മെമ്മോറിയൽ ഹാളിലാണ് യോഗം. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്ഥലം എംഎൽഎ  പി. പി. സുമോദ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കലാ ആസ്വാദകരും ഭക്തജനങ്ങളും പങ്കെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍