'അന്നമാണ് ഔഷധം.... ഔഷധമാണ് അന്നം' എന്ന സന്ദേശത്തോടെ പത്ത് ദിവസമായി നടന്നുവന്നിരുന്ന ഔഷധ കഞ്ഞി വിതരണം സമാപിച്ചു.



നിലക്കാവടികളുടെ രാജകുമാരൻ ഒ .വി. സന്തോഷിൻ്റെ പേരിലുള്ള നഗറിൽ ജനകീയ ആരോഗ്യ സമിതിയാണ് ഔഷധ കഞ്ഞി വിതരണം സംഘടിപ്പിച്ചത്.

എല്ലാ ദിവസവും പ്രഭാഷണങ്ങളും,കലാപരിപാടികളുമായി ഔഷധകഞ്ഞി വിതരണം വേറിട്ട അനുഭവമായി.

 ദിവസവും

250 ഓളം പേർ

ഔഷധക്കഞ്ഞി കുടിക്കാനായി എത്തിയിരുന്നു.

പാഴ്സൽ വാങ്ങിച്ച് വീടുകളിൽ ഇരുന്ന് കഴിച്ചവർ അടക്കം ആയിരത്തോളം പേർ ദിവസവും പങ്കാളികളായി.

കഞ്ഞി വെക്കുന്നതിന് നേതൃത്വം നൽകിയത് അത്താണി ബൈപാസിൽ നിന്ന്കൃഷ്ണേട്ടനും കുറാഞ്ചേരി റെഡ് സ്റ്റാറിൽ നിന്ന് പുഷ്പാകരനുമായിരുന്നു.

 ചെറിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 50 പേർ 

 ദിവസവും സംഘാടകരായി.

 പങ്കെടുത്ത എല്ലാവരുടെയും ബോഡി മാസ്

ഇൻൻ്റെക്സ് പരിശോധിച്ചു.

  അണ്ടർവെയ്റ്റായി കണ്ടെത്തിയ 18 പേരുടെ തുടർ ചികിത്സയും ഉറപ്പാക്കി.


അടുത്തവർഷം

ഔഷധക്കഞ്ഞിക്കായി

അരിയും കുരുമുളകും

ഔഷധ കൂട്ടുകളുമെല്ലാം

തദ്ദേശീയമായി

ഉണ്ടാക്കാനുള്ള

പരിപാടി കൂടി തയ്യാറാക്കിയാണ്

എല്ലാവരും

പിരിഞ്ഞത്.





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍