ദേവസ്വം പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെ വിവിധ പദ്ധതികൾ സമർപ്പിച്ചു: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ഭരണസമിതിക്ക് ദേവസ്വം മന്ത്രിയുടെ അഭിനന്ദനം.

 


ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ തെക്കേ നടയിൽ നിർമ്മാണം പൂർത്തീകരിച്ച പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഭക്തർക്ക് സമർപ്പിച്ചു.  

 10 ആനത്തറികളുടെ സമർപ്പണം,ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നവീകരിച്ച മൈതാന സമർപ്പണം, ക്ഷേത്രത്തിലെ പുതിയ ദീപ വിതാന സംവിധാനത്തിൻ്റെ സമർപ്പണം എന്നിവയും മന്ത്രി നിർവ്വഹിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ ദേവസ്വം ഭരണസമിതിയെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. ഭക്തർക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കുക സർക്കാർ താൽപ്പര്യമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സമയബന്ധിതമായി ദർശനം നടത്തി മടങ്ങാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും സമയക്രമം പാലിച്ച് പൂർത്തിയാക്കണം. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് മറ്റു ദേവസ്വം ബോർഡ് അംഗങ്ങൾക്കു ലഭിക്കുന്ന സിറ്റിങ്ങ് ഫീസ്, യാത്രാ സൗകര്യം എന്നിവ അനുവദിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൻ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. വിവിധ നിർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കിയ കരാറുകാർക്ക് മന്ത്രി ചടങ്ങിൽ ഉപഹാരം നൽകി.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.


ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.

ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ

എൻ.കെ അക്ബർ എം എൽ എ വിശിഷ്ടാതിഥിയായും ഗുരുവായൂർ നഗരസഭ ചെയർമാൻ 

എം.കൃഷ്ണദാസ് മുഖ്യാതിഥിയായും ചടങ്ങിൽ പങ്കെടുത്തു.

ദേവസ്വം ഭരണസമിതി അംഗം 

സി.മനോജ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍