പുന്നംപറമ്പ് സെൻ്ററിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുൻപിൽ നടന്ന പുഷ്പാർച്ചനയും, അനുസ്മരണ യോഗവും വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലറും പുതുരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കെ. ടി. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജെയ്സൻ മാത്യു അധ്യക്ഷത വഹിച്ചു. മുൻ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ, വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ വർഗ്ഗീസ് വാകയിൽ, എൽദോ തോമസ്സ്, വി. ജി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ ജോണി ചിറ്റിലപ്പിള്ളി, പി. വി. വിനയൻ, ജോഷി കല്ലിയേൽ, പി. വി. ഹസ്സനാർ, എ. എ. അഷറഫ്, കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി മാരിയിൽ, കോൺഗ്രസ്സ് ന്യൂനപക്ഷ സെൽ നിയോജക മണ്ഡലം ചെയർമാൻ കെ. എ. കമ്മു, മോഹനൻ കെ. സി, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഐ. എ. സബീല, സേവാദൾ ബ്ലോക്ക് ചെയർമാർ ബൈജു ഐനിക്കൽ , മണ്ഡലം ചെയർമാൻ അലോഷ്യസ് ടി. ഡി, ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പി. കെ. അനിൽകുമാർ, കെപിസിസി വിചാർ വിഭാഗ് മണ്ഡലം ചെയർമാൻ എൻ. ജെ. ഐസക് എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ്സ് വാർഡ് - ബൂത്ത് കമ്മിറ്റി ഭാരവാഹികളായ ജോൺ ഉലഹന്നാൻ, സണ്ണി വടക്കൂടൻ, ജോയ് തേർമഠം, എ. സി. ശ്രീകുമാർ, അനൂപ് തോമസ് , വാസുദേവൻ കണ്ണകി, സിംല ജോൺ, ഷൈജു കളരിക്കൽ, സനൽ സണ്ണി, ഹൈദ്രോസ് ചെമ്പോട്, ആൻ്റോ നീലങ്കാവിൽ , സജി പരുംന്താനിയിൽ, സിംസൺ കെ. ജി, വാസു തെക്കുംകര, ഉണ്ണികുട്ടൻ പുന്നംപറമ്പ്, ഐഎൻടിയുസി പ്രവർത്തകരായ റോയ് ടി. ഡി., ദാസൻ മച്ചാട് എന്നിവർ പുഷ്പാർച്ചനക്കും അനുസ്മരണ യോഗത്തിനും നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍