സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി വാർഷികത്തോടനുബന്ധിച്ച് തൃശൂർ കിലയിൽ സംഘടിപ്പിച്ച പാലക്കാട് , തൃശൂർ , ഇടുക്കി , കോഴിക്കോട് , മലപ്പുറം , എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പട്ടികവർഗ പ്രമോട്ടർമാരുടെ ഒന്നാംഘട്ട ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാം മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് 50 വർഷം തികയുന്നതിന്റെ ഭാഗമായി നടപ്പിലാക്കൻ ഒരുങ്ങുന്ന പദ്ധതികളും , നടപ്പിലാക്കി വരുന്ന പദ്ധതികളും , കൃത്യമായും കൂടുതൽ ഫലവത്തായും താഴെ തട്ടിൽ എത്തിക്കുന്നതിനും , നടപ്പിലാക്കുന്നതിനായും സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിജ്ഞാന കേരളം പദ്ധതി മുഖേന തൊഴിൽ നൽകുന്നതിനുള്ള പ്രത്യേകം പരിശീലന ക്ലാസ്സുകളായിരുന്നു രണ്ട് ദിവസങ്ങളിലായി നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍