നിലമ്പൂരിന് ഓണ സമ്മാനമായി രാജ്യറാണി എക്സ്പ്രസ്സിന് രണ്ട് പുതിയ കോച്ചുകളും നിലമ്പൂർ കോട്ടയം എക്സ്പ്രസ്സിന് പുതിയ രണ്ട് കോച്ചുകളും, നിലമ്പൂർ അണ്ടർ പാസ് സെപ്റ്റംബറിൽ ഓണത്തിന് മുൻപ് ഉദ്ഘാടനം ചെയ്യുമെന്നും റെയിൽവേ പാലക്കാട് ഡിവിഷണൽ ജനറൽ മാനേജർ പ്രഖ്യാപിച്ചു നിലമ്പൂരിൽ വെച്ച് എം.എൽ.എ ആര്യാടൻ ഷൗക്കത്തും, പി.വി. അബ്ദുൾ വഹാബ് എം. പി യും ഡിവിഷണൽ മാനേജരുമായി നടന്ന ചർച്ചയിലാണ് തീരുമാനമായത്ചർച്ചയിൽ റെയിൽവേ ആക്ഷൻ കൗൺസിൽ അംഗങ്ങളായ ഡോ. ബിജു നൈനാൻ , ജോഷ്വാ കോശി, അനസ് എന്നിവരും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍