തൃശ്ശൂർ താലൂക്കിൽ ഒല്ലൂർ നിയോജക മണ്ഡലം മലയോര പട്ടയ മേള റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.



പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അഖിൽ വി. മേനോൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ എന്നിവർ മുഖ്യാതിഥികളായി.

ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഏഴ് വില്ലേജുകളിൽ നിന്നായി 153 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പീച്ചി വില്ലേജിൽ 45 പട്ടയങ്ങളും മാന്ദാമംഗലം വില്ലേജിൽ 27 പട്ടയങ്ങളും, കൈനൂർ വില്ലേജിൽ 27 പട്ടയങ്ങളും, പാണഞ്ചേരി വില്ലേജിൽ 26 പട്ടയങ്ങളും, മാടക്കത്തറ വില്ലേജിൽ 21 പട്ടയങ്ങളും, പുത്തൂർ വില്ലേജിൽ ആറ് പട്ടയങ്ങളും, മുളയം വില്ലേജിൽ ഒരു പട്ടയവുമാണ് വിതരണം ചെയ്തത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍