വി. എസ്സിൻ്റെ നിത്യസ്മരണയ്ക്കായി ഇനിയൊരു കുഞ്ഞൻ കാട്ടുപൂച്ചെടിയും.

 


അപൂർവ്വ ജൈവവൈവിധ്യത്തോടു കൂടിയ മതികെട്ടാൻ ചോലയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ പോരാടുകയും മൂന്നാർ ഉൾപ്പെടെ പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക നിലനിൽപ്പിനായി നിലപാട് സ്വീകരിക്കുകയും ചെയ്ത വി.എസ് അച്യുതാനന്ദൻ്റെ പേര് അനശ്വരമാക്കാൻ ഒരു കൊച്ചു കാട്ടുപൂച്ചെടിയും. കല്ലാറിൽ നിന്ന് സസ്യഗവേഷകർ 2021-ൽ തിരിച്ചറിഞ്ഞ, കാശിത്തുമ്പയുടെ (ബാൾസം) കുടുംബത്തിൽ പെടുന്ന ചെടിക്ക് ഇംപേഷ്യൻസ് അച്ചുദാനന്ദനി എന്നാണു പേര് നൽകിയിരിക്കുന്നത്.

ഇംപേഷ്യൻസ് എന്ന ഉപജനുസ്സിലെ യൂണിഫ്ലോറ എന്ന വിഭാഗത്തിൽ പെടുന്നതാണ് ഈ സസ്യം. ഉഷ്ണമേഖലാവനങ്ങളിൽ, പ്രത്യേകിച്ച് നദീതീരങ്ങളിൽ പൊതുവേ കാണപ്പെടുന്നു. ഇംപേഷ്യൻസ് എന്നത് ലോകമെമ്പാടുമായി

1,000-ത്തിലധികം സ്പീഷീസുകളുള്ള ഒരു വലിയ ഇനമാണ്. പശ്ചിമഘട്ടത്തിൽ തന്നെ വിവിധയിനങ്ങൾ കാണപ്പെടുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ പ്രത്യേകിച്ച് മതികെട്ടാൻ ചോലയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള തീവ്രമായ ശ്രമങ്ങൾക്ക് അംഗീകാരമായാണ് ഗവേഷകർ വി.എസ്സിൻ്റെ പേര് നൽകിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ. വി.എസ്. അനിൽകുമാർ; പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാൻ്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം.ജി. ഗോവിന്ദ്; പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി.സുരേഷ്; തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാർമക്കോളജി ആൻഡ് എക്സ്പിരിമെൻ്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ.കെ. വിഷ്ണു എന്നിവർ ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍