ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിലേക്ക് പ്രധാന സാക്ഷിയായിരുന്ന വനിതാ പോലീസുദ്യോഗസ്ഥ ശ്രീലക്ഷ്മി മൊഴിനൽകുന്നതിന് വേണ്ടി തന്റെ പ്രസവാവധി നീട്ടി വെച്ചു. ഭർത്താവും, ഡോക്ടറും, വീട്ടുകാരും പ്രസവാവധി താമസിപ്പിക്കുന്നതിൽ എതിർപ്പ് അറിയിച്ചെങ്കിലും കേസിൽ തന്റെ മൊഴിയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീലക്ഷ്മി അവരെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. കേസിലേക്ക് മൊഴി നൽകേണ്ട ദിവസത്തിന് ശേഷം മതി അവധി എന്ന് തീരുമാനമെടുക്കുകയും ചെയ്തു. സഹപ്രവർത്തകരും ശ്രീലക്ഷ്മിയോട് ലീവ് എടുക്കുവാൻ പറഞ്ഞെങ്കിലും കേസിൽ മൊഴി നൽകിയതിനു ശേഷം മാത്രമേ ലീവ് എടുക്കുന്നുള്ളുവെന്ന തീരുമാനത്തിൽ ശ്രീലക്ഷ്മി ഉറച്ചു നിന്നു.
ഒൻപതുമാസം കഴിഞ്ഞ ശ്രീലക്ഷ്മി ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നൽകേണ്ട ദിവസം നേരത്തെ സ്റ്റേഷനിലെത്തുകയും ചെയ്തു. സ്റ്റേഷനിൽ നിന്നും സഹപ്രവർത്തകരുമായി വാഹനത്തിൽ കോടതിമുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടന്ന് ബ്ളീഡിങ്ങ് തുടങ്ങുകയായിരുന്നു. ഉടൻതന്നെ ശ്രീലക്ഷ്മിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ശാരീരിക വിശ്രമം വേണ്ട സന്ദർഭത്തിലും കൃത്യനിർവ്വഹണത്തോടുള്ള ശ്രീലക്ഷ്മിയുടെ ആത്മാർത്ഥതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് കേരള പോലീസ്'
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍