വെള്ളാങ്കല്ലൂർ നെടുങ്കോണം വലിയകത്ത് നൗഫലിൻ്റെ ഭാര്യ ഫസില(23)യെയാണ് ഭർതൃവീട്ടിൽ ചൊവ്വാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. ഗാർഹികപീഡനം മൂലമാണ് ആത്മഹത്യ എന്ന യുവതിയുടെ വീട്ടുകാരുടെ മൊഴി പ്രകാരമാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും, കുടുംബത്തിനും ഇഷ്ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും' ഭർതൃമാതാവ് ഉപദ്രവിച്ചിരുന്നുവെന്നുമുള്ള യുവതിയുടെ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ്. ഫസീലയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും. മകൻ: മുഹമ്മദ് സയാൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍