കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ ഇനി എതിർക്കില്ലെന്ന് അമിത് ഷാ കേരളത്തിൽ നിന്നുള്ള എം.പി. മാർക്ക് ഉറപ്പ് നൽകി.




ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ നിർദേശിച്ചു അമിത് ഷാ..വിചാരണക്കോടതിയിൽ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. ജാമ്യത്തിനുള്ള എല്ലാ നടപടികളും ഛത്തീസ്ഗഡ് സർക്കാരും, കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മാധ്യമങ്ങളോട് പറഞ്ഞു. 

കേസ് എൻഐഎ കോടതിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലായിരുന്നു. എൻഐഎ കോടതിയിൽ നിന്ന് കേസ് വിടുതൽ ചെയ്യിക്കേണ്ട പെറ്റീഷൻ സംസ്ഥാന സർക്കാർ തന്നെ നൽകും. ഇന്ന് ജാമ്യ അപേക്ഷ നൽകാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്..അനുഭാവപൂർവമായ നിലപാടാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് പ്രേമചന്ദ്രൻ പറഞ്ഞു. സെഷൻസ് ജഡ്ജ് ചെയ്തത് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഏകപക്ഷീയമായി സെഷൻസ് കോടതിക്ക് കേസ് എൻഐഎ കോടതിയിലേക്ക് വിടാൻ കഴിയില്ല. ശക്തമായി യുഡിഎഫ് പ്രതിഷേധിച്ചുവെന്നും പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍