അന്തിക്കാട് : 2023 മാർച്ച് മാസത്തിൽ സാമ്പത്തിക തർക്കത്തിന്റെ വിരോധത്തിൽ അന്തിക്കാട് കിഴുപ്പുള്ളിക്കര ദേശത്ത് കണിയാംപറമ്പിൽ വീട്ടിൽ സെയ്ദ് 33 വയസ്സ്, എന്നയാളെ കിഴുപ്പിള്ളിക്കരയിലുള്ള വീടിന് മുന്നിലുള്ള റോഡിൽ വെച്ച് മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കൈപ്പമംഗലം സ്റ്റേഷൻ റൌഡിയായ കൈപ്പമംഗലം കൂരിക്കുഴി ദേശത്ത് പഴുവംപറമ്പിൽ വീട്ടിൽ സദ്ദാം എന്ന് വിളിക്കുന്ന ഷജീർ (35 വയസ്സ്) എന്നയാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ഷജീർ മതിലകം, കൈപ്പമംഗലം അന്തിക്കാട് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമകേസും, 4 അടിപിടികേസും, 3 തട്ടിപ്പു കേസും, തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതിനുള്ള ഒരു കേസും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍