വടക്കാഞ്ചേരി നഗരസഭ സൗജന്യ കലാപരിശീലനം ആരംഭിച്ചു.

 


കേരള സർക്കാർ സംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ കലാപരിശീലനത്തിന്റെ എങ്കക്കാട് കേന്ദ്രം ഉദ്ഘാടനം നഗരസഭ കൗൺസിലർ ഷീല എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്തു. കലാപരിശീലന കേന്ദ്രമായ എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ സ്മാരക വായനശാലയിൽ വച്ച് നടന്ന പരിപാടിയിൽ നഗരസഭ കൗൺസിലർ കെ. എ. വിജേഷ് അധ്യക്ഷനായി. സിനിമ സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറയ്ക്കൽ മുഖ്യാതിഥിയായിരുന്നു. മിഥുൻ സജീവ്, എം ശങ്കരനാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് അധ്യാപകരായ കലാമണ്ഡലം സാഗർദാസ്, കലാമണ്ഡലം സോഹൻ, കലാമണ്ഡലം ജിഷ്ണു, കലാമണ്ഡലം അരുൺ ശ്യാം എന്നിവർ സംസാരിച്ചു. കലാമണ്ഡലം ദേവിക പി. വി. സ്വാഗതവും, വായനശാല പ്രസിഡന്റ് കെ. ദീപക് കുമാർ നന്ദിയും പറഞ്ഞു. എങ്കക്കാട് കലാ പരിശീലന കേന്ദ്രത്തിൽ കർണാടക സംഗീതം, ന്യൂ മീഡിയ, മിഴാവ്, മോഹിനിയാട്ടം, തിമില, കൂടിയാട്ടം എന്നീ ഇനങ്ങളിലാണ് സൗജന്യ പരിശീലനം നൽകുന്നത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍