വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. DYFI യൂണിറ്റ് വൈസ് പ്രസിഡന്റ് സി. ദേവിക അധ്യക്ഷയായി. തലപ്പിള്ളി താലൂക്ക് സർക്കിൾ കോപ്പറേറ്റീവ് യൂണിയൻ ചെയർമാൻ എൻ. കെ. പ്രമോദ്കുമാർ മുഖ്യാതിഥിയായി. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാർ വിമുക്തി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഷെഫീഖ് യൂസഫ് ക്ലാസ് നയിച്ചു. DYFI ബ്ലോക്ക് ട്രഷററും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ എ. ഡി. അജി, നഗരസഭ കൗൺസിലർ ഷീല മുരളി, DYFI ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിഥുൻ സജീവ്, CPI(M) ബ്രാഞ്ച് സെക്രട്ടറിമാരായ ഒ. രാജൻ, ഒ. കെ. കണ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. DYFI മേഖല പ്രസിഡന്റും സംഘാടക സമിതി കൺവീനറുമായ സി. എ. അഹമ്മദ് സിജത്ത് സ്വാഗതവും, DYFI യൂണിറ്റ് സെക്രട്ടറി കെ. എ. സന്ദീപ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍