പോളിംഗ് ശതമാനം 2021ലെ നിയമസഭാ ഇലക്ഷനെ അപേക്ഷിച്ച് 6% ത്തിലേറെ കുറവാണ്. 72% ആണ് ഇത്തവണത്തെ പോളിംഗ്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും, എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജും എൻ.ഡി.എ സ്ഥാനാർത്ഥി മോഹൻ ജോർജും, പി.വി അൻവറും ഒരേപോലെ വിജയം അവകാശപ്പെടുന്നുണ്ട്.
നിലമ്പൂർ മണ്ഡലത്തിൽ ഇത്തവണ വൻ അടിയൊഴുക്കുകൾക്ക് സാധ്യത ഉണ്ടെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ജൂൺ 23നാണ് ഫലപ്രഖ്യാപനം. ഫലം വന്നു കഴിഞ്ഞാൽ സംസ്ഥാന രാഷ്ട്രീയത്തിലെ മുന്നണി സംവിധാനങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍