വടക്കാഞ്ചേരി : അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ വനിത കർഷക സമിതി രൂപീകരിച്ചു. വടക്കാഞ്ചേരി നിയോജക മണ്ഡലം വനിത കർഷക കൺവെൻഷൻ കിസാൻ സഭ ജില്ലാ സെക്രട്ടറി കെ. കെ. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ ഒ. ആർ. ഷീലാമോഹൻ അധ്യക്ഷത വഹിച്ചു. കൺവെൻഷന് ബേബി ജോസ് സ്വാഗതം പറഞ്ഞു. കിസാൻ സഭ ജില്ലാ ട്രഷറർ കെ. കെ. ചന്ദ്രൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി വി. ജി. രാജൻ, പ്രസിഡൻ്റ് ഹരിനാരായണൻ എന്നിവർ പ്രസംഗിച്ചു.
വനിതാ കർഷക സമിതി വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറിയായി ബേബി ജോസിനേയും, പ്രസിഡൻ്റായി നിജ ജയകുമാറിനേയും തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍