പാക്ക് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം നിർവീര്യമാക്കി; സൈന്യത്തെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ്

ഇന്ത്യൻ അതിർത്തിയിൽ തുടർച്ചയായി പ്രകോപനം നടത്തുകയും സിവിലിയൻസിനെ ആക്രമിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ഇന്ത്യൻ സൈന്യം അടിച്ചു തകർത്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പാക്കിസ്ഥാന്റെ ഭീകര ക്യാമ്പുകളെ  തച്ചു തകർക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 

പഹൽഗാമിൽ വിനോദസഞ്ചാരികളെ ഭീകരവാദികൾ നിഷ്ഠൂരം കൊല ചെയ്തിട്ടും ഇന്ത്യ രണ്ടാഴ്ചക്കാലം സമാധാനം പാലിച്ചു. ഭീകരവാദികളെ തള്ളിപ്പറയുന്നതിന് പകരം ഇന്ത്യയെ കുറ്റപ്പെടുത്താനാണ് പാകിസ്ഥാൻ ഭരണാധികാരികൾ തയ്യാറായത്. അവർ ആഗ്രഹിക്കുന്നത് സമാധാനമല്ല, മറിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തി ഇന്ത്യയെ തളർത്താനാണ്. പാക്കിസ്ഥാന്റെ ആ മോഹം നടപ്പില്ലെന്നും  ഇനിയും പാക്കിസ്ഥാൻ പ്രകോപനവും ആക്രമണവും തുടർന്നാൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കുമെന്ന് ഇന്ത്യൻ സൈനിക  വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൻറെ കരുത്തിലും ആത്മബലത്തിലും  ഇന്ത്യൻ ജനതയും താനും അഭിമാനം കൊള്ളുന്നുവെന്ന്  പ്രതിരോധ മന്ത്രി പറഞ്ഞു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍