കാഞ്ഞിരക്കോട്: കൊരട്ടിയാം കുന്നിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ റോഡ് നിർമ്മാണത്തിനുള്ള മെറ്റൽ കൂട്ടിയിട്ട് സ്ഥല ഉടമയെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. പലതവണ കരാറുകാരൻ ഈ രീതിയിൽ സ്ഥലം ഉടമയുടെ അനുവാദം പോലും ചോദിക്കാതെ ഇടയ്ക്കിടെ മെറ്റൽകൂട്ടി ഇടാറുണ്ടെന്നും സ്ഥലം ഉടമയുടെ ബന്ധു പറഞ്ഞു. കറുകപുത്തൂർ സ്വദേശി രാധാകൃഷ്ണന്റെ സ്ഥലത്താണ് മെറ്റൽ കൂട്ടിയിട്ടിരിക്കുന്നത്.
സ്ഥല ഉടമ വടക്കാഞ്ചേരി പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍