പാവറട്ടി പള്ളിയിലെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും.

പാവറട്ടി : യൗസേപ്പിതാവിന്റെ 149-ാം മധ്യസ്ഥ തിരുനാൾ നാളെ ആരംഭിക്കും. രാത്രി ഏഴിന് ദേവാലയ ദീപാലങ്കാരത്തിന്റെ  സ്വിച്ചോൺ  കർമ്മം പാവറട്ടി ആശ്രമ ദേവാലയം പ്രിയോർ ഫാദർ ജോസഫ് ആലപ്പാട്ട്‌   നിർവഹിക്കും. തുടർന്ന് പ്രദക്ഷിണ  കമ്മിറ്റിയുടെ വെടിക്കെട്ടും തെക്കുംഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ തിരുമുറ്റം മെഗാ ഫ്യൂഷനും അരങ്ങേറും. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന നൈവേദ്യ പൂജയ്ക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറൽ ജനറൽ മോൺ.ജെയ്‌സൺ കൂനം പ്ലാക്കൽ  കാർമ്മികനാവും.  തുടർന്ന് നേർച്ച ഭക്ഷണ ആശിർവാദവും നേർച്ചയൂട്ടും ആരംഭിക്കും. 

ഞായറാഴ്ച ഉച്ചതിരിഞ്ഞ്   രണ്ടുമണി വരെ തുടർച്ചയായി ഊട്ട്  നടക്കും. ഒന്നര ലക്ഷത്തോളം പേർക്കാണ് നേർച്ച സദ്യ ഒരുക്കുന്നത്. അരി, അവിൽ നേർച്ച പാക്കറ്റുകളും വിതരണം ചെയ്യും. വൈകീട്ട് നടക്കുന്ന സമൂഹബലിക്ക് രാമനാഥപുരം രൂപത മെത്രാൻ മാർ. പോൾ ആലപ്പാട്ട് കാർമികനാവും. 

തുടർന്ന് കൂടുതുറുക്കൽ ശുശ്രൂഷയും നടക്കും. ശേഷം പള്ളി വക വെടിക്കെട്ട് ഉണ്ടാവും. തിരുനാൾ സൗഹൃദ വേദിയൊരുക്കുന്ന മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രാമാണ്യത്തിൽ 101 കലാകാരന്മാർ അണിനിരക്കുന്ന തിരുനടയ്ക്കൽ മേളം അരങ്ങേറും. വിവിധ കുടുംബ കൂട്ടായ്മകളുടെ വള എഴുന്നള്ളിപ്പും നടക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍