തൃശ്ശൂർ : മഹാകവി വൈലോപ്പിള്ളിയുടെ 115-ാം ജയന്തി ആഘോഷം സ്മാരകസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ആഘോഷിക്കും. വൈകീട്ട് 4.30ന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പി.വി കൃഷ്ണൻ നായർ അധ്യക്ഷതവഹിക്കും. പ്രശസ്ത കഥാകൃത്ത് കെ.രഘുനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. "വൈലോപ്പിള്ളി കവിതയിലെ ശക്തി സൗന്ദര്യങ്ങൾ" എന്ന വിഷയം ആധാരമാക്കി പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാ കൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തും. വൈലോപ്പിള്ളി പ്രബന്ധ മത്സരത്തിലെ വിജയിയായ ജിൻസ് മോൻ ജെയിംസിനുള്ള പുരസ്കാര സമർപ്പണവും വൈലോപ്പിള്ളി കവിതകളുടെ ആലാപനവും ഉണ്ടായിരിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍