ജന ജാഗ്രത സമിതി രൂപീകരിച്ചു.

ചെറുതുരുത്തി: വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ ദേശമംഗലം ഗ്രാമപഞ്ചായത്തിൽ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനുമായി ചേർന്ന് ജന ജാഗ്രതാ സമിതി രൂപീകരിച്ചു. മനുഷ്യ വന്യമൃഗ സംഘർഷം  ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനജാഗ്രതാസമിതി രൂപീകരിച്ചത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു. ദേശമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജുമൈല അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വള്ളത്തോൾ ഡിവിഷൻ മെമ്പർ പി. സാബിറ, പഞ്ചായത്ത് സ്ഥിരം  സമിതി അധ്യക്ഷന്മാരായ എം.പി മധു, പി. പുഷ്പജ, വാർഡ് മെമ്പർമാരായ പി.എസ് ലക്ഷ്മണൻ, പി.എം അബ്ദുൾ സലാം, സി.പി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍